തിരുവനന്തപുരം: ഗതാഗതമന്ത്രിയും താത്കാലിക കണ്ടക്ടര്‍മാരുമായി നടത്തിയ ചര്‍ച്ച ആശാവഹമാണ്, എന്നാലും പ്രശ്നത്തില്‍ തീരുമാനമാകും വരെ സമരം തുടരുമെന്ന് എം പാനല്‍ ജീവനക്കാര്‍.
നിയമപ്രശ്നം പരിഹരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനം അറിയിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഇടപെടലില്‍ മാത്രമാണ് ഇനി സമരം ചെയ്യുന്ന എംപാനല്‍ ജീവനക്കാരുടെ പ്രതീക്ഷ. കണ്ടക്ടര്‍മാരുടെ ആവശ്യങ്ങള്‍ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി മനഃസാക്ഷി രഹിതമാണെന്ന് ഗതാഗതമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
കണ്ടക്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിനു പിഎസ് സിയുടെ ശുപാര്‍ശ ലഭിച്ചവര്‍ക്കാണു മുന്‍ഗണന. എംപാനല്‍ ജീവനക്കാരെ ഈ ഒഴിവുകളില്‍ സ്ഥിരപ്പെടുത്താനാവില്ല എന്നുമായിരുന്നു ഹൈക്കോടതി വിധി.