തിരുവനന്തപുരം: ജി.എസ്.ടി വരുമാനം 10 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കുമെന്ന പ്രഖ്യാപനം നടക്കാത്ത സ്വപ്നം മാത്രമെന്ന് കെ.എം മാണി. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയുടെ സി.ഇ.ഒയെ മുത്തൂറ്റ് കമ്പനി ഡയറക്ടറായി നിയമിച്ചു. കിഫ്ബിയുടെ പണം മുഴുവന്‍ മുത്തൂറ്റില്‍ നിക്ഷേപിച്ചതിനാണോ നിയമനം ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും പ്രളയ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ചര്‍ച്ചയില്‍ മാണി പറഞ്ഞു.