മാനന്തവാടി: പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഡി.സി.സി സെക്രട്ടറിയും ബത്തേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒ.എം. ജോര്‍ജ് പൊലീസില്‍ കീഴടങ്ങി.
വീട്ടില്‍ ജോലിക്കെത്തിയ തന്നെ ഒന്നര വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ജനുവരി 29നാണ് ബത്തേരി പൊലീസ് കേസെടുത്തത്. അന്നു മുതല്‍ ജോര്‍ജ് ഒളിവിലായിരുന്നു.
ഇന്നലെ രാവിലെ എസ്.എം.എസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കുബേരന് നമ്പൂതിരിയുടെ മുമ്പാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. കല്‍പ്പറ്റ പോക്സോ കോടതി റിമാന്‍ഡ് ചെയ്ത ജോര്‍ജിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.
ജോര്‍ജിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.