മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ നിന്നു പുറത്താക്കിയ പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ വീട്ടില്‍ എത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് കനക ദുര്‍ഗ വീട്ടില്‍ പ്രവേശിച്ചത്.
സംഭവത്തെ തുടര്‍ന്ന് കനക ദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശനം അനുവദിച്ച് കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തത്ക്കാലം വില്‍ക്കരുതെന്നുമാണ് പുലാമന്തോള്‍ ഗ്രാമന്യായാലയം നിര്‍ദേശിച്ചത്.