തിരുവനന്തപുരം: പരീക്ഷാഫലങ്ങള്‍ ഏകീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍. ഡിഗ്രി പരീക്ഷാഫലം ഏപ്രില്‍ 30ന് മുന്‍പും പിജി ഫലം മെയ് 30ന് മുന്‍പും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കോളേജ് അധ്യാപകര്‍ക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത അധ്യായനവര്‍ഷം മുതലാണ് ഈ രീതി നടപ്പാക്കുക. സര്‍വ്വകലാശാല കോഴ്സുകള്‍ പരസ്പരം അംഗീകരിക്കുമെന്നും ഒരു സര്‍വ്വകലാശാലയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് തുടര്‍ പഠനത്തിനായി മറ്റൊരു സര്‍വ്വകലാശാലയിലേക്ക് പോകുമ്പോള്‍ ഇനി മുതല്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നും മന്ത്രി പറഞ്ഞു.