കൊല്ലം: സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി സര്‍വകാല റെക്കോഡിലേക്ക്. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ട നേട്ടം കൈവരിച്ചാണ് തൊഴിലുറപ്പ് പദ്ധതിയുടെ മുന്നേറ്റം. കേരളം തൊഴിലുറപ്പില്‍ 2252 കോടി രൂപ ചെലവില്‍ 7.22 കോടി തൊഴില്‍ ദിനം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം വരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
3.87 കോടി തൊഴില്‍ ദിനങ്ങളും 1214 കോടി രൂപയുമായിരുന്നു മുന്‍ വര്‍ഷം ഇതേ സമയം സൃഷ്ടിച്ചത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചത് അഞ്ചരകോടി തൊഴില്‍ ദിനങ്ങളാണ്. ഡിസംബര്‍ പകുതിയോടെ തന്നെ അത് പൂര്‍ത്തിയാക്കി. ലേബര്‍ ബജറ്റിന്റെ 131 ശതമാനം നേട്ടം ഇതിനകം സംസ്ഥാനം കൈവരിച്ചു.
പഞ്ചായത്തുകളില്‍ സാധാരണ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പദ്ധതി സജീവമാകുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക വര്‍ഷം ആരംഭിച്ച ഏപ്രിലില്‍ തന്നെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പ്രവൃത്തികള്‍ ആരംഭിച്ചതും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച കാര്യക്ഷമമായ നടപടികളും പദ്ധതിയുടെ നേട്ടത്തിന് കാരണമായി.