കാലടി: ഒമ്പതുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 25കാരി അറസ്റ്റില്‍. സംഭവത്തില്‍ മലയാറ്റൂര്‍ കാടപ്പാറ കോഴിക്കാടന്‍ വീട്ടില്‍ രാജിയാണ് പിടിയിലായത്. പീഡനത്തിന് ഇരയായ കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
ശാരീരികാസ്വസ്ഥകള്‍ വന്നതോടെ കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം മാതാപിതാക്കള്‍ അറിയുന്നത്. ഇതോടെ ഇവര്‍ യുവതിക്കെതിരെ പരാതിയുമായ പോലീസിനെ സമീപിക്കുകയായിരുന്നു.
കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് രാജിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
കോടതി പ്രതിയെ കാക്കനാട് വനിത ജയിലില്‍ വിട്ടു. എന്നാല്‍, ഈ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ മാതാവുമായുള്ള സാമ്പത്തികപ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും രാജിയുടെ ഭര്‍ത്താവ് റോയ് ആരോപിച്ചു.