മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയില്‍ കാര്‍ വീടിന്റെ മതിലിലിടിച്ച് സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന് കുട്ടിയുടെ മകന് ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന് സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന് ഷിഹാബുദ്ധീന് എന്നിവരാണു മരിച്ചത്.
ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 2.45നാണു സംഭവം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.