കാസര്‍ഗോട്: വിജയസാധ്യത മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ പരിഗണിക്കുമെന്നും അദ്ദേഹം കാസര്‍കോട് വ്യക്തമാക്കി.
അതേസമയം കേരള കോണ്‍ഗ്രസിലെ പിജെ ജോസഫ് വിഭാഗം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2 സീറ്റെന്ന ആവശ്യത്തിലുറച്ചുനില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. 12ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പിജെ ജോസഫ് തൊടുപുഴയില്‍ വ്യക്തമാക്കി.
ചെയര്മാന് കെഎംമാണിയും കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ചോദിക്കുന്നതു മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പറഞ്ഞു. സീറ്റ് ചോദിക്കുന്നതു സമ്മര്‍ദമല്ലെന്നും കൂടിയാലോചനകളിലൂടെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞിരുന്നു.