കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ട് കെഎം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും കെഎം മാണി പറഞ്ഞു. ഓരോ പാര്‍ട്ടിക്കുമുള്ള അവകാശമാണ് സീറ്റ് ചോദിക്കുന്നത് എന്നും സീറ്റ് ചോദിക്കുന്നത് സമ്മര്‍ദ്ദമല്ലെന്നും കെ മുരളീധരന് മറുപടിയായി മാണി വ്യക്തമാക്കി. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി പറഞ്ഞു.
അതേസമയം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് പിജെ ജോസഫ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് ഇവരുടെ ആവശ്യം. കേരളാ കോണ്‍ഗ്രസിന് മുമ്പ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
പിജെ ജോസഫ് പറയുന്നത് 12ാം തീയതി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ്. പിജെ ജോസഫ് വീണ്ടും കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തുന്നത് അവഗണനയിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ്.