തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ യൂണിഫോം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂണിഫോം നിശ്ചയിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കറുപ്പ് പാന്റ്സും വെള്ള ഷര്‍ട്ടുമാണ് ഇനി ഇവര്‍ ധരിക്കേണ്ട യൂണിഫോം. എന്‍സിസി, വിനോദസഞ്ചാരം, പോലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലൊഴികെയുള്ളവര്‍ക്കാണ് യൂണിഫോം ബാധകമാകുക.