കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 2.6 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവത്തില്‍ യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി ടി ഉനൈസിനെ അറസ്റ്റ് ചെയ്തു.
പരിശോധനയില്‍ 23 സ്വര്‍ണ ബിസ്ക്കറ്റുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. അതി വിദഗ്ധമായി മൈക്രോ ഓവനില്‍ ഒളിപ്പിച്ചായിരുന്നു ഉനൈസ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സ്വര്‍ണ്ണക്കടത്ത് കൂടി വരുന്നതോടെ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.