തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനിയറിംഗ്,ആര്‍ക്കിടെക്ചര്‍,ഫാര്‍മസി, അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ മൂന്നു മുതല്‍ സമര്‍പ്പിക്കാം. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷയും അനുബന്ധ രേഖകളും തപാല്‍ വഴിയായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകന് ഏതെങ്കിലും കോഴ്സിനോ എല്ലാ കോഴ്സുകളിലേയ്ക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 04712339101, 2339102, 2339103, 2339104, 2332123.