തിരുവനന്തപുരം: അമ്പൂരി മായത്ത് പുരൈ മല കടവില്‍ മണ്‍വെട്ടി കഴുകുന്നതിനിടെ കാണാതായ കര്‍ഷകനായി അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് സ്കൂബാ തീം തെരച്ചില്‍ നടത്തുന്നു. ബുധനാഴ്ചയാണ് കര്‍ഷകനായ അമ്പൂരി മായം പള്ളിപ്പറ്റമ്പില് വീട്ടില്‍ ജനാര്ദ്ദനന് (66)നെ കാണാതായത്.
കാണാതായ വിവരം പുറത്തറിയുന്നത് വീടിന് സമീപത്തെ പുരയിടത്തില്‍ കൃഷിപ്പണി ചെയ്തിരുന്ന ജനാര്ദ്ദനന് ബുധനാഴ്ച ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ എത്താത്തതോടെയാണ്. തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും പരിസരങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശേഷം നെയ്യാര്‍ഡാം പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഡാം റസര്വ്വോയര് പ്രദേശത്ത് തിരച്ചില്‍ നടത്തി.
പോലീസിനും അഗ്നിശമനസേനയ്ക്കും ലഭിച്ച വിവരം കൃഷി ജോലി കഴിഞ്ഞു കടവില്‍ മണ്‍വെട്ടി കഴുകുന്നത് കണ്ടിരുന്നു എന്നും ശേഷം കാണാതാവുകയായിരുന്നു എന്നുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വോയറില്‍ കൂടെ തെരച്ചില്‍ നടത്തുന്നത്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇന്ന് രാവിലെയോടെയാണ് സ്കൂബാ ടീം തെരച്ചില്‍ ആരംഭിച്ചത്.