തിരുവനന്തപുരം: ക്ഷേമ പെന്ഷന് തുക വീണ്ടും വര്‍ധിപ്പിച്ചതായി ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ക്ഷേമപെന്‍ഷനില്‍ 100 രൂപയാണ് വര്‍ധിപ്പിച്ചത്. 1100 രൂപയായിരുന്നത് 1200 രൂപയാക്കി ഉയര്‍ത്തി.
പെന്‍ഷനുകള്‍ക്കായി 7533 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റിലും 100 രൂപ വര്‍ധിപ്പിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ക്ഷേമ പെന്ഷന് 1000 രൂപയായി ഉയര്‍ത്തിയത്. കഴിഞ്ഞ ബജറ്റില്‍ 100 രൂപ വര്‍ധിപ്പിച്ച് ഇത് 1,100 രൂപയാക്കിരുന്നു. ഇപ്പോള്‍ വീണ്ടും 100 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി കൂടി അധികം അനുവദിച്ചു. വികലാംഗ പെന്ഷന് 500 കോടി വകയിരുത്തും. അഞ്ച് വര്‍ഷം കൊണ്ട് ക്ഷേമപെന്ഷന് 1,500 രൂപയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി.