തിരുവനന്തപുരം: പ്രവാസികള്‍ക്കായി കേരള ബജറ്റില്‍ പ്രത്യേക പദ്ധതികള്‍. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരള ബാങ്ക് 2020 ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ പുതുതായി ആരംഭിക്കുന്ന കേരള ബാങ്കില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താന്‍ അവസരം നല്‍കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വിദേശത്തു നിന്നു തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവര്‍ക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി അനുവദിച്ചു. പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്സിഡിക്ക് 15 കോടി രൂപ വകയിരുത്തിയതായും ധമന്ത്രി പ്രഖ്യാപിച്ചു.
കൂടാതെ പ്രളയം ബാധിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വൈദ്യുതി മേഖലയുടെ നവീകരണത്തിന് 1670 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 260 കോടിയുടെ കുടിവെള്ള വിതരണ പദ്ധതി ഈ വര്‍ഷം ആരംഭിക്കും. റൈസ് പാര്ക്കിന് 20 കോടി. വയനാട്ടിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. ഇതിനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കും.