തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി പേരു ചേര്‍ക്കേണ്ടവര്‍ക്കും വിലാസം മാറ്റേണ്ടവര്‍ക്കും ഇന്നുമുതല്‍ അവസരം ലഭിക്കും. കഴിഞ്ഞ നവംബര്‍ 15 വരെ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ നിന്ന് മൂന്നര ലക്ഷം വോട്ടര്‍മാരെയാണ് അധികമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 2.53 കോടിയാകും. എന്നാല്‍ കൃത്യമായ കണക്ക് ഇന്നു പുറത്തുവിടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ വെബ്സൈറ്റ് പരിശോധിച്ച് പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പാക്കാം.
പുതുതായി പേരു ചേര്‍ക്കേണ്ടവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ അവസരമുണ്ടാകും. വോട്ടെടുപ്പിനു മുന്‍പ് ഇവരുടെ പേരു കൂടി ഉള#്പ്പെടുത്തി അനുബന്ധ വോട്ടര്‍ പട്ടിക തയ്യാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ.