കാസര്‍കോട്: കേരളത്തിലും കശുമാങ്ങയില്‍ നിന്നുള്ള മദ്യം വരുന്നു. ഗോവയില്‍ മാത്രം കണ്ടുവരുന്ന’ഫെനി’യെപ്പോലെ കാഷ്യു ആപ്പിള്‍ ലിക്കര്‍ നിര്‍മ്മിക്കാനാണ് ഒരുങ്ങുന്നത്. പ്ലാന്റേഷന് കോര്‍പറേഷന്റേതാണ് പുതിയ പദ്ധതി.
പ്ലാന്റേഷന് കോര്പറേഷന് 4500ഹെക്ടര്‍ കശുമാവിന് തോട്ടമുള്ള കാസര്‍കോട് ജില്ലയില്‍ ഡിസ്റ്റിലറി സ്ഥാപിക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ ഡയറക്ടറേറ്റ് അടുത്ത മാസം പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. മദ്യ നിര്‍മ്മാണത്തിനായി എക്സൈസ് വകുപ്പിന്റെ അനുമതിയും ലൈസന്‍സും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.