കൊച്ചി: മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുക്കേണ്ടത് ബിവറേജസ് കോര്‍പറേഷന്റെ ബാധ്യതയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനിടമില്ലാതെ റോഡിലും മറ്റും നിര്‍ത്തി ഇടുന്നത് മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്രത്തെ ബാധിക്കുന്നുവെന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നും മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കി.
പരിസരവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് വാഹനപാര്‍ക്കിങ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി. എറണാകുളം ജില്ലയിലെ വാണിയക്കാട് പ്രര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്ലറ്റിനെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്.
മദ്യം വാങ്ങാനായി നിരവധി പേരാണ് ഇവിടേയ്ക്ക് ദിനംപ്രതി എത്തുന്നത്. എന്നാല്‍ ഇവരുടെയൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ഗതാഗതതടസ്സം ഇവിടെ പതിവ് രീതിയായി മാറുകയാണ്. കൂടാതെ ഇത് പരിസരവാസികളുടെ സൈ്വരജീവിതത്തെ ബാധിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം കണ്ടെത്തി പരാതി പരിഹരിക്കണമെന്ന് കമ്മീഷന് ബിവറേജസ് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.