കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ തയ്യാറാവാതെ കോണ്‍ഗ്രസ് എംഎല്‍എ. സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണനാണ് യാത്ര ചെയ്യവേ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.
എറണാകുളം തിരുവനന്തപുരം ലോ ഫ്ളോര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു ബാലകൃഷ്ണന്. ടിക്കറ്റെടുക്കാനായി കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ലോ ഫ്ളോറില്‍ എംഎല്‍എമാര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ലെന്ന് ഐസി ബാലകൃഷ്ണന് വാദിച്ചു. എന്നാല്‍ കണ്ടക്ടര്‍ ഇത് സമ്മതിച്ചില്ല.
തര്‍ക്കം രൂക്ഷമായതോടെ കണ്ടക്ടര്‍ ഉടന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി നേരിട്ട് വിളിച്ച് പരാതി അറിയിച്ചു. കെഎസ്ആര്‍ടിസി ബസ്സുകളില്‍ എംഎല്‍എമാരും ടിക്കറ്റെടുക്കണമെന്ന് എംഡി അറിയിച്ചു. തുടര്‍ന്ന് എംഎല്‍എ ടിക്കറ്റ് എടുക്കാന്‍ നിര്‍ബന്ധിതനായി.