കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില കുത്തനെ കൂടുന്നു. ഇത് പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു കനത്ത തിരിച്ചടിയാണ്. വെള്ളിയാഴ്ച മുതല്‍ ബാഗൊന്നിന് അന്‍പത് രൂപ വീതം വര്‍ധിപ്പിക്കും. ഇക്കാര്യം വ്യക്തമാക്കി കമ്പനികള്‍ വിതരണക്കാര്‍ക്കു സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്തു സിമന്റിന്റെ വില 350-370 രൂപ വരെയാണ്. ഇത് 400 മുതല്‍ 420 വരെ വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി, വിതരണക്കാര്‍ക്കുള്ള വില മൂന്ന് മാസം അന്‍പത് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. ഇതുവരെ ഈ തുക സബ്സിഡിയായി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നത് ഇതാണ്.
വിലവര്‍ധന അടുത്ത തിങ്കളാഴ്ച മുതല്‍ വിപണയില്‍ പ്രതിഫലിക്കും. ഒരു മാസം എട്ടര ലക്ഷം ബാഗ് സിമെന്റ് ഉപയോഗിക്കുന്ന കേരളത്തില്‍ നൂറു കോടി രൂപയാണ് വിലവര്‍ധനയിലൂടെ കമ്പനികള്‍ അധികമായി നേടുന്നത്.