ന്യൂഡല്‍ഹി: സര്‍വകലാശാല, കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ മാസശമ്പളം 50,000 രൂപയാക്കി ഉയര്‍ത്തി. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണ് പുതിയ പരിഷ്കരണമെന്ന് യുജിസി അറിയിച്ചു. ഒരു ക്ലാസിന് 1500 രൂപയെന്ന നിലയിലാണ് ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം കണക്കാക്കുന്നത്.
അസി. പ്രൊഫസര്‍മാരെ നിയമിക്കാനായി യുജിസി നിര്‍ദേശിച്ച യോഗ്യതതന്നെയാണ് ഗസ്റ്റ് അധ്യാപകര്‍ക്കും വേണ്ടത്. അനുമതിയുള്ള തസ്തികകളില്‍ മാത്രമേ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാകൂ. എന്നാല്‍, ആവശ്യത്തിന് അധ്യാപകരില്ലാതിരിക്കുകയും ജോലിഭാരം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ 20 ശതമാനംവരെ അധികനിയമനം നടത്താം.ഭരണസമിതികളിലേക്കുള്ള വോട്ടവകാശവും പെന്ഷന്, ഗ്രാറ്റിവിറ്റി, അവധി, ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.