കൊച്ചി: വിഎസ് അച്യുതാനന്ദന് ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ എത്തി. വിഎസ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത് ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്ക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പട്ടാണ്.
സര്‍ക്കാരായിരുന്നു കേസ് തെളിവില്ലെന്ന് കണ്ട് അവസാനിപ്പിച്ചതിനെതിരെ ഹര്‍ജി നല്‍കേണ്ടിയിരുന്നതെന്നും എന്നാല്‍ മറ്റൊരു എതിര്‍കക്ഷിയായ അഡ്വ വികെ രാജുവുമായി രഹസ്യധാരണ ഉണ്ടാക്കി സര്‍ക്കാര്‍ കേസ് അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയാണെന്നും വിഎസ് ഹൈക്കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന വിഎസിന്റെ ആവശ്യം കോടതി നിരസിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.