കൊച്ചി: 73-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡറായ എസ് സീസണ് നിലവിലെ ചാംപ്യന്മാരായ കേരളത്തെ നയിക്കും. ഗോള്‍കീപ്പര്‍ മിഥുനാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഒമ്പത് പേര് പുതുമുഖങ്ങളാണ്.
സന്തോഷ് ട്രോഫി മത്സരങ്ങള്‍ തമിഴ്നാട്ടിലെ നെയ് വേലിയില്‍ ഫെബ്രുവരി മൂന്ന് മുതല്‍ എട്ട് വരെ നടക്കും. വിപി ഷാജിയാണ് ടീമിന്റെ പരിശീലകന്. കേരളത്തിന്റെ ആദ്യ മല്‍സരം ഫെബ്രുവരി നാലിന് തെലങ്കാനയ്ക്കെതിരെയാണ്. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും നേരിടും.
കേരളം കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫി നേടിയത് ഏറ്റവും കൂടുതല്‍ തവണ സന്തോഷ് ട്രോഫി നേടിയിട്ടുള്ള ബംഗാളിനെ കലാശപ്പോരില്‍ വീഴ്ത്തിയാണ്.
ടീം ലൈനപ്പ്
ഗോള്‍ കീപ്പര്‍- മിഥുന് വി, മുഹമ്മദ് അസര്‍, ഹജ്മല്‍ എസ്
ഡിഫന്‍ഡര്‍- മുഹമ്മദ് ഷറീഫ് വൈപി, അലക്സ് ഷാജി, രാഹുല്‍ വി രാജ്, ലിജോ എസ്, മുഹമ്മദ് സാല, ഫ്രാന്‍സിസ് എസ്, സഫുവാന്‍ എം
മിഡ്ഫീല്‍ഡര്‍- സീസണ് എസ്, ഗിഫ്റ്റി സി ഗ്രേഷ്യസ്, മുഹമ്മദ് ഇനയത്ത്, മുഹമ്മദ് പാറക്കോട്ടില്‍, ജിപ്സണ്‍ ജസ്ടസ്, ജിതിന് ജി
സ്ട്രൈക്കര്‍- അനുരാഗ് പിസി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിന് ദാസ്, സജിത്ത് പൗലോസ്.