കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് ഒടുവില്‍ ആശ്വാസമായി ഇന്ധന വിലയില്‍ നേരിയ ഇളവ്. പെട്രോള്‍ ലിറ്ററിന് ഒമ്പത് പൈസയും ഡീസലിന് 12 പൈസയും ഇന്ന് കുറഞ്ഞു. ആറു ദിവസത്തിന് ശേഷമാണ് ഇന്ധന വിലയില്‍ നേരിയ മാറ്റം ഉണ്ടാകുന്നത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 13 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 48 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74.44 രൂപയും ഡീസലിന് 70.82 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.45 രൂപ, 69.80 രൂപ എന്നിങ്ങനെയാണ് വില.