കൊച്ചി: ചെറുകിട വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് എഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി അറിയിച്ചു.
ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017-ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്. ടാക്സി ബാഡ്ജിന് ചട്ടത്തില്‍ പറയുന്ന വിദ്യാഭ്യാസയോഗ്യതയില്ലെന്ന് വിലയിരുത്തി തിരൂരിലെ നൂറുമോന്‍ ഉള്‍പ്പെടെയുള്ളവരുടെ പൊതുവാഹനം ഓടിക്കാനുള്ള അനുമതി തിരൂര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നിഷേധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഇവര്‍ 2012-ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.