തിരുവനന്തപുരം: സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്കാന് ഒരുങ്ങി കെഎസ്ആര്‍ടിസി. ജനുവരി മാസത്തെ ശമ്പളമാണ് തൊഴിലാളികള്‍ക്ക് സ്വന്തം വരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി നല്‍കുക. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വായ്പയെടുക്കാതെ കെഎസ്ആര്‍ടിസി ശമ്പളം നല്‍കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ്.
മണ്ഡല- മകരവിളക്കു കാലത്തെ ശബരിമല സര്‍വ്വീസില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. കൂടാതെ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും കെഎസ്ആര്‍ടിസിയെ ലാഭത്തില്‍ കൊണ്ടെത്തിച്ചു എന്നാണ് വിലയിരുത്തല്‍.