തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.27രൂപയും ഡീസലിന് 65.90 രൂപയുമാണ് വില. പെട്രോളിന് 13-14 പൈസയും, ഡീസലിന് 19-21 പൈസ വീതവുമാണ് വര്‍ധിച്ചത്. രൂപയുടെ വിലയിടിവ് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതുമാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു.
കോഴിക്കോട് ജനുവരി 6ന് 70.31 ആയിരുന്ന ഒരു ലിറ്റര്‍ പെട്രോളിന്റെ വില ഇന്ന് 73.36 രൂപയാണ്. 3.05 രൂപയോളമാണ് കൂടിയത്. ഡീസല്‍ വില ജനുവരി ആദ്യം 66.37രൂപ ആയിരുന്നത് 69.78 രൂപയിലും എത്തി.
2018 ഒക്ടോബര്‍ നാലിന് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 84 രൂപയായും മുംബൈയില്‍ 91 രൂപയായും വര്‍ധിച്ചതാണ് റെക്കോര്‍ഡ്. മുംബൈ (76.98), കൊല്‍ക്കത്ത (73.36), ചെന്നൈ (73.99), നോയിഡ (70.97) എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില.