ആലപ്പുഴ: സ്കൂട്ടറില്‍ സഞ്ചരിക്കവെ യുവതിയെ തള്ളിയിട്ട് ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ശൂരനാട് തെക്ക് പോക്കാട്ട് വടക്കതില്‍ ജിബിനെയാണ് (22) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയതത്. മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ 16 നു 11 നു മുണ്ടോലി ഭാഗത്തായിരുന്നു സംഭവം.
ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റായ അഹിമ പണവുമായി വരുന്നത് അറിഞ്ഞ പ്രതികള്‍ വഴിയരികില്‍ കാത്ത് നിന്നു. അഹിമ അടുത്തെത്തിയപ്പോള്‍ ജിബിന്‍ സ്കൂട്ടറില്‍ ഇവരെ തള്ളി താഴെ ഇട്ടു. പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം മൂവരും ഒറ്റ ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. അഹിമ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുറച്ചു നാള് ജിബിന്‍ കലക്ഷന്‍ ഏജന്റായി ജോലി ചെയ്തിരുന്നു. ജോലിയിലുണ്ടായ ക്രമക്കേടിനെ തുടര്‍ന്ന് ഇയാളെ പിരിച്ചു വിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പണവുമായി രക്ഷപ്പെട്ട പ്രതികള്‍ പോയത് കൊച്ചിയിലേക്കായിരുന്നു. പണം ഉപയോഗിച്ച് ഇവിടെ ആര്‍ഭാട ജീവിതം നയിക്കുകയും കടബാധ്യതകള്‍ തീര്‍ക്കുകയും ചെയ്യും. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ജിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹരിപ്പാട് കോടതി റിമാന്‍ഡ് ചെയ്തു.