തിരുവനന്തപുരം: സൈബര്‍ ലോകത്ത് ചിലര്‍ ബോധപൂര്‍വം കാര്യങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആളുകള്‍ തോന്നുന്ന പോലെ എഴുതുന്ന രീതിയാണ് സൈബര്‍ ലോകത്ത്. എഴുതുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈയില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അസത്യപ്രചരണം കൂടുതല്‍ വിപത്തുകളിലേക്ക് നയിക്കുമെന്നും സമൂഹമാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് ഓര്‍ക്കണമെന്നും പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിയിരുന്നു.