തിരുവനന്തപുരം: പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് അടുത്ത 24 മണിക്കൂറിനുളളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളത്.
വേഗത്തിലുള്ള കാറ്റ് വീശുമെന്നും അതിനാല്‍ മീന്പിടിക്കനായി മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയിലേക്ക് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.