കൊച്ചി: യാത്രക്കാര്‍ക്ക് ഇനി സമയം ലാഭിക്കാം. തിരുവനന്തപുരം എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ അതിവേഗ എസി ബസുകള്‍ വരുന്നു. വെറും അഞ്ച് സ്റ്റോപ്പുകള്‍ മാത്രമായിരിക്കും ബസ്സുകള്‍ക്ക് ഉണ്ടായിരിക്കുക. അതിനാല്‍ യാത്രക്കാര്‍ക്ക് അതിവേഗം സ്ഥലത്ത് എത്താന്‍ സാധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.
കൂടാതെ കണ്ടക്ടര്‍മാര്‍ ഉണ്ടാവില്ലെന്നതും ഇത്തരം ബസ്സുകളുടെ പ്രത്യേകതയാണ്. യാത്രക്കാര്‍ അതാത് സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റെടുത്ത് വേണം കയറാന്‍. തിരുവനന്തപുരം എറണാകുളം റൂട്ടുകളിലെ സര്‍വ്വീസിനായി വാടകയ്ക്കെടുത്ത ഇലക്ട്രിക് ബസുകളാണ് ഉപയോഗിക്കുന്നത്. ശബരിമലയില്‍ ഇലക്ട്രിക് ബസുകള്‍ വന്‍ വിജയമായതോടെയാണ് കൂടുതല്‍ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്.
കൂടുതലും ട്രെയിന്‍ യാത്രക്കാരെ ലക്ഷ്യമിട്ട് കൊണ്ട് ഇറക്കുന്ന അതിവേഗ ബസിന് അഞ്ച് പ്രധാനയിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കുക. ഈ മാസം അവസാനത്തോടെ ബസുകള്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.