ബാഗ്ലൂര്: ചെറുധാന്യങ്ങളും ജൈവകൃഷിയും സുരക്ഷിത ഭക്ഷണം എന്ന സങ്കല്പത്തിനും മുതല്‍ക്കൂട്ടാണെന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ബാഗ്ലൂരില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുളള ഓര്‍ഗാനിക് & മില്ലറ്റ് തിദിന അന്തര്‍ദേശീയ ശില്പശാലാ വേദിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിമന്തി പങ്കെടുത്തത് ”ജൈവകൃഷിയും ചെറുധാന്യങ്ങളും കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിന്’ എന്ന സെമിനാറിലായിരുന്നു.
കേരളം രാജ്യത്ത് തന്നെ ആദ്യമായി ജൈവകൃഷിനയം രൂപപ്പെടുത്തുകയും പ്രത്യേകം കാര്‍ഷിക മുറകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുളള സംസ്ഥാനമാണെന്ന് മന്ത്രി സൂചിപ്പിച്ചു. സംസ്ഥാനത്തുടനീളം 500 ഓളം ക്ലസ്റ്ററുകള്‍ രൂപപ്പെടുത്തി നല്ല കൃഷിസമ്പ്രദായത്തിലുടെയുളള കൃഷിരിതി തുടര്‍ന്നു വരികയാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളായി ചെറുധാന്യങ്ങളുടെ വ്യാപനത്തിലും ഉത്പന്ന വൈവിധ്യവത്കരണത്തിലും സംസ്ഥാനം പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചെറുധാന്യങ്ങളുടെ കൃഷിവ്യാപനത്തിന് അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പല ജീവശൈലിരോഗങ്ങള്ക്കും പോഷകാഹാരകുറവിനും പരിഹാരമെന്ന നിലയില്‍ ആരംഭിച്ച ജനകീയ പദ്ധതി വന്‍വിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഭക്ഷ്യസുരക്ഷയ്ക്കൊപ്പം സുരക്ഷിതഭക്ഷണമെന്ന സങ്കല്പവും സാധ്യമാക്കിയെടുക്കാന്‍ കഴിയുമെന്നാണ് കൃഷിവകുപ്പും സംസ്ഥാന സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.