തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വമുള്ളവരാണ്. സുപ്രീംകോടതിക്കെതിരെ തിരിയാന്‍ കവിയാത്തതുകൊണ്ടാണ് അവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞതെന്നും ുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ശബരിമല യുവതീപ്രവേശത്തില്‍ 1991ലെ ഹൈക്കോടതി വിധി നിയമവിരുദ്ധമായിരുന്നെന്നും അതിനാലാണു സുപ്രീംകോടതി ആ വിധി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
സിപിഎം വിശ്വാസികള്ക്കെതിരെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. ഫ്യൂഡല്‍ മേധാവിത്വ ശക്തികള്‍ക്കു പ്രശ്നമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്.