തിരുവനന്തപുരം: സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് നല്കിയ മുട്ടക്കോഴികള്‍ സംസ്ഥാനത്തെ മുട്ടക്ഷാമം തീര്‍ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു തുടങ്ങി. 2018 ല്‍ 2.56 കോടി മുട്ടയാണ് ഈ കോഴികള്‍ തന്നത്. പൗള്‍ട്രി വികസന കോര്‍പറേഷനാണ് മുട്ട ക്ഷാമം തീര്‍ക്കുന്നതിനായി 6- 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്തത്.
2017 ല്‍ 60.96 ലക്ഷം മുട്ടയെ ഈയിനത്തില്‍ ലഭിച്ചിരുന്നുള്ളൂ. 2018 ല്‍ 26,266 വിദ്യാര്‍ഥികള്‍ക്ക് 1,31,330 കോഴികളെ നല്‍കിയിരുന്നു. 2017 ല്‍ 8874 വിദ്യാര്‍ഥികള്‍ക്ക് 44,370 കോഴികളെ നല്കി. 2010-11 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 13 കോടി മുട്ട ഉല്പാദിപ്പിച്ചു.
ഒരു വിദ്യാര്‍ത്ഥിക്ക് 5 കോഴികളെയും 5 കിലോ തീറ്റയും മരുന്നുമാണ് സൗജന്യമായി നല്‍കുന്നത്. പദ്ധതി വിജയം കണ്ടതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോഴി വളര്‍ത്താന്‍ അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.