മലപ്പുറം: ഒരുകാലത്ത് സുലഭമായ ലഭിച്ചിരുന്ന മത്തി ഇന്ന് മാര്‍ക്കറ്റില്‍ കണികാണാന്‍ പോലും കിട്ടാത്ത അവസ്ഥയാണ്. എങ്ങാനും കണ്ടുകിട്ടിയാലോ അതിന്റെ വിലകേട്ടാല്‍ ഞെട്ടുകയും ചെയ്യും. 50 രൂപയ്ക്ക് മൂന്നുമാസം മുന്‍പ് കിട്ടിയിരുന്ന മത്തിക്ക് ഇപ്പോള്‍ 160 രൂപയാണ് വില.
കഴിഞ്ഞകൊല്ലം ലഭിച്ച മത്തിയുടെ 15 ശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിച്ചതെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ മാര്‍ക്കറ്റുകളില്‍ മീനുകളുടെ വില ഉയരുകയാണ്. മാന്തള്, നത്തോലി തുടങ്ങിയ ചെറുമീനുകളും ലഭ്യമല്ലാത്ത അവസ്ഥയാണ്. മുന്‍പ് ചെറിയ വിലയ്ക്ക് ധാരാളം ലഭിച്ച ഇത്തരം മീനുകള്‍ക്ക് ഇപ്പോള്‍ വിലയും വളരെ കൂടുതലാണ്.
കാലാവസ്ഥാ മാറ്റവും വിദേശ മത്സ്യബന്ധന ബോട്ടുകളുടെ കടന്നുകയറ്റവുമാണ് മീന്‍ ക്ഷാമത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്വരവിലും കുറവുണ്ട്. കടലില്‍ ചൂടു കൂടിയതോടെ മീനുകളെല്ലാം അടിഭാഗത്തേക്ക് പോകുകയാണ്.