ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഞായറാഴ്ച അവസാനിക്കാനിരിക്കെ മല ചവിട്ടാനായി 20 ഓളം യുവതികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘടനയിലും, നവോത്ഥാനകേരളം ശബരിമലയിലൂടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍പ്പെട്ടവരുമായ യുവതികളാണ് മല ചവിട്ടാന്‍ തയ്യാറെടുക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതികള്‍ ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മല കയറാനെത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനത്തിനായി എത്തുന്ന പുതിയ സംഘത്തില്‍ രേഷ്മയും ഷാനിലയും പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം ശബരിമലയിലെ യുവതീപ്രവേശനത്തെ ഏതുവിധേനയും തടയുക എന്ന തീരുമാനത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍. യുവതീപ്രവേശനത്തിനെതിരെ ശബരിമല കര്‍മ സമിതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടത്തുന്നുണ്ട്.