നെയ്യാറ്റിന്‍കര: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗത്തിനുള്ളില് 108 ചെറുശിവലിംഗങ്ങള്‍ സ്ഥാപിക്കുന്നു. ഫെബ്രുവരി 21-ന് ശിവലിംഗങ്ങളുടെ പ്രതിഷ്ഠ നടക്കും. മഹാബലിപുരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ 111 അടി രണ്ടിഞ്ച് ഉയരത്തിലുള്ള ശിവലിംഗം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിന്റെയും ലിംക ബുക്ക് ഓഫ് റെക്കോഡ്സിന്റെയും പരിഗണനയിലാണ്. മഹാബലിപുരത്തെ ശില്പി സപതി പദ്മനാഭന്റെ നേതൃത്വത്തിലാണ് 108 ശിവലിംഗങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ശിവലിംഗത്തിലെ ആദ്യ മൂന്നു നിലകളിലായി 16 വീതം ചെറുശിവലിംഗങ്ങളും തുടര്‍ന്നുള്ള നാല് നിലകളിലായി 15 വീതം ശിവലിംഗങ്ങളും പ്രതിഷ്ഠിക്കും.
ഇതിന് മുന്നോടിയായി ഫെബ്രുവരി 20-ന് 108 ശിവലിംഗങ്ങളുമായി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ നേതൃത്വത്തില്‍ മഹാബലിപുരത്തു നിന്നും ഘോഷയാത്ര പുറപ്പെടും.21-ന് രാവിലെ 11-ന് ശിവലിംഗങ്ങളുടെയും പ്രതിഷ്ഠ നടക്കും. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചും രണ്ടാമത്തെ അതിരുദ്രമഹായജ്ഞത്തിന്റെ ഭാഗമായിട്ടുമാണ് പ്രതിഷ്ഠ.