തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നിയമസഭാമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രൊഫഷണല്‍ കോള്‍ സെന്ററുകള്‍ തുറക്കാന്‍ ബിജെപി തീരുമാനം. അഞ്ച് പ്രൊഫഷണലുകളെ ഓരോ സെന്ററിലും പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിക്കും. കോള്‍ സെന്ററുകാര്‍ കേന്ദ്രാവിഷ്കൃതപദ്ധതികളുടെ ആനുകൂല്യം കിട്ടിയവരുടെ പട്ടിക തയ്യാറാക്കല്‍ മുതല്‍ അവരെ ഫോണിലൂടെ ബന്ധപ്പെട്ട് വോട്ടഭ്യര്ഥനവരെ നടത്തും.
ഇതിന്റെ ലക്ഷ്യം കേന്ദ്രപദ്ധതികളുടെ ആനുകൂല്യങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും കിട്ടിയവരെ വശത്താക്കുകയാണ്. വോട്ടര്‍മാരെ തൊഴിലുറപ്പുമുതല് റേഷന്‍ സബ്സിഡി വരെ കേന്ദ്രപദ്ധതികളാണെന്ന് ബോധ്യപ്പെടുത്തും. ബിജെപി കോള്‍ സെന്ററുകള്‍ ഒരുക്കുന്നത് ഇന്ധനവിലവര്‍ധനയും നോട്ടുനിരോധനവുമെല്ലാം എതിര്‍ചേരി ആയുധമാക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ്.
ബിജെപി ആരോപണങ്ങളെ ആനുകൂല്യങ്ങളുടെ പട്ടികകൊണ്ട് നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രൊഫഷണലുകള്‍ ആവാസ് യോജനയും മുദ്ര വായ്പയും സമഗ്രശിക്ഷാ അഭിയാനും ഉച്ചഭക്ഷണപദ്ധതിയുമെല്ലാം വിശദീകരിക്കും. സംസ്ഥാന പാര്‍ട്ടിഘടകം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോള്‍ സെന്റര്‍ നടത്തിപ്പിനുള്ള തുക കണ്ടെത്തണം. അല്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കേന്ദ്രഘടകം തുക അനുവദിക്കും.