തിരുവനന്തപുരം: കള്ള നോട്ടുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ ജീവനക്കാരും മറ്റു ബാങ്കുകളും ജാഗ്രത പാലിക്കണമെന്നാണ് എസ്ബിഐയുടെ നിര്‍ദേശം. കള്ളനോട്ട് തിരിച്ചറിയാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്കി. ജീവനക്കാര്‍ക്ക് പോലും മനസ്സിലാവാത്ത രീതിയിലാണ് കള്ള നോട്ടുകള്‍ ഒഴുകുന്നത്.
500 ന്റെ നോട്ടുകളാണ് കൂടുതലും കള്ളനോട്ടുകളായി കണ്ടു വരുന്നത്. യാഥാര്‍ത്ഥ നോട്ടില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് ഇത്തരം നോട്ടുകള്‍ എത്തുന്നത്. അടുത്തിടെയായി പിടികൂടിയ 500 രൂപയുടെ നോട്ടില്‍ റിസര്‍വ് -ബാങ്ക് ഓഫ് ഇന്ത്യയുടെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ RESERVE BANK OF INDIA എന്നതിന് പകരം RESURVE BANK OF INDIA എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അത്രപെട്ടെന്നാന്നും മനസ്സിലാവാത്ത ഇത്തരം വ്യത്യാസങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും കൂടുതല്‍ ശ്രദ്ധി നല്‍കണമെന്നും ചിത്രം സഹിതം അറിയിപ്പ് നല്‍കിയിരിക്കുകയാണ് എസ്ബിഐ. 500 ന്റെ നോട്ടുകള്‍ക്ക് പുറമെ ബാങ്കുകളുടെ 2000ത്തിന്റെ കള്ളനോട്ടും ഇന്ന് വ്യാപകമാണ്. എടിഎമ്മുകളില്‍നിന്ന് ലഭിക്കുന്ന നോട്ടുകളില്പോലും കള്ളനോട്ടുകള്‍ ലഭിക്കുന്നതായി പരാതിയുണ്ട്.