തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടി നിര്‍ഹിക്കും. ഉത്സവം കൊടിയേറുന്ന ഫെബ്രുവരി 12ന് വൈകിട്ട് 6.30ന് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് മമ്മൂട്ടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
ഫെബ്രുവരി 20നാണ് പൊങ്കാല. ‘ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ ഉത്സവപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ ലഭിച്ച അവസരം ഭാഗ്യമായി കരുതുന്നുവെന്നും മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല’യെന്നും മമ്മൂട്ടി പറഞ്ഞു.
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മധുരരാജയുടെ എറണാകുളത്തെ ചെറായിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ മമ്മൂട്ടിയെ ഉദാഘാടകനായി ക്ഷണിച്ചത്. താരം ഒരുമടിയും കൂടാതെ ചടങ്ങില്‍ എത്താമെന്ന് സന്തോഷത്തോടെ ഭാരവാഹികളെ അറിയിച്ചു.