കൊച്ചി: മുനമ്പം തീരത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആറ് റിസോര്‍ട്ടുകള്‍ പോലീസ് പൂട്ടി മുദ്രവെച്ചു. ഓസ്ട്രേലിയയിലേക്ക് കടന്നതായി സംശയിക്കുന്ന സംഘം താമസിച്ചെന്ന് കരുതുന്ന ചെറായി ബീച്ചിലെ റിസോര്‍ട്ടുകളാണ് പോലീസ് മുദ്രവെച്ചത്.
സംഘം കടന്നുവെന്ന് കരുതുന്ന ദയമാതാ എന്ന മത്സ്യബന്ധനബോട്ട് ഒരു കോടി രൂപയ്ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുനമ്പം സ്വദേശിയില്‍ നിന്നും തിരുവനന്തപുരത്തുകാരനും കുളച്ചല്കാരനും ചേര്‍ന്ന് വാങ്ങിയെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ബോട്ടു വാങ്ങുന്ന സമയം ഓസ്ട്രേലിയയിലേക്ക് കടക്കാനുള്ള സംഘം ചെറായിയിലെ ചെറുകിട റിസോര്‍ട്ടുകളിലാണ് താമസിച്ചിരുന്നത്.
മനുഷ്യക്കടത്തിലെ സംഘത്തിലുള്ള കൈ ഒടിഞ്ഞ ഒരു ബാലനേയും ശ്വാസതടസം അനുഭവപ്പെട്ട മറ്റൊരു കുട്ടിയേയും കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടു വന്നിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിക്ക് ഇവര്‍ ഒരു മാസത്തേക്കുള്ള മരുന്ന് എഴുതി നല്കാന് ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍ ഒരാഴ്ചത്തേക്കുള്ള മരുന്ന് മാത്രം നല്കി മടക്കി അയയ്ക്കുകയായിരുന്നു.