തൃശൂര്‍: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ ക്ഷേത്രപരിസരത്തു തെക്കേനടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൂടുതല്‍ ബാഗുകള്‍ കണ്ടെത്തി. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമടങ്ങിയ 50 ബാഗുകളാണു കണ്ടെത്തിയത്. പോലീസ് സംശയിക്കുന്നത് ഇവയ്ക്കു മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നാണ്.
ഇതിനെ തുടര്‍ന്നുള്ള പരിശോധന തുടരുകയാണ്. 41 അംഗ സംഘമാണ് മുനമ്പം തീരം വഴിയുള്ള മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടത് എന്നാണു വിവരം. അതീവ അപകടകരമായ അവസ്ഥയില്‍ ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടത് നാലു ഗര്‍ഭിണികളും നവജാതശിശുവും ഉള്‍പ്പെട്ട 13 കുടുംബങ്ങളിലെ അംഗങ്ങളാണ്.
ഒപ്പം 10 ലക്ഷം രൂപയ്ക്ക് മുനമ്പത്ത് മത്സ്യത്തൊഴിലാളികള്‍ ഇന്ധനം നിറയ്ക്കുന്ന പമ്പുകളില്‍ നിന്ന് 12,000 ലീറ്റര്‍ ഇന്ധനം ശേഖരിച്ചതായും സൂചനയുണ്ട്. സംഘത്തിന് ഓസ്ട്രേലിയന്‍ കരയിലെത്താന്‍ 27 മുതല്‍ 33 ദിവസങ്ങള്‍ വരെ വേണ്ടിവരും.