ഇടുക്കി: പുകവലിക്കുന്നതിനിടെ കിടക്കയിലേക്ക് തീപടര്‍ന്ന് കിടപ്പുരോഗിയായ വയോധികന് വെന്തു മരിച്ചു. ശരീരം തളര്‍ന്ന് കിടപ്പു രോഗിയായ മുരിക്കാശേരി പൂമാംകണ്ടം പാറസിറ്റിയില്‍ കക്കൂട്ടുമലയില് ഗോപിനാഥന് നായര്‍(70)ആണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
25 വര്‍ഷമായി എഴുന്നേല്ക്കാന് പോലും കഴിയാതെ ശരീരം തളര്‍ന്ന് കിടപ്പിലാണ് ഗോപിനാഥന് നായര്‍. പതിവായി പുകവലിക്കുന്ന സ്വഭാവമുള്ള ഇയാള്‍ പുകവലിക്കുന്നതിനിടെ കിടക്കയ്ക്ക് തീപിടിച്ച് അപകടത്തില്‍ പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റ് ഗോപിനാഥന് മരിച്ചിരുന്നു. സംഭവസമയം ഭാര്യ ലക്ഷ്മി സമീപത്തെ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയിരുന്നു. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.