തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടുന്നു. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷനില്‍ ധാരണയായി. നിരക്ക് കൂട്ടുന്നതിനെ സര്‍ക്കാരും അനുകൂലിച്ചിട്ടുണ്ട്. വര്‍ധന 18ന് പ്രഖ്യാപിക്കും. നാലുവര്‍ഷത്തിനുള്ളില്‍ രണ്ടു തവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ നിരക്കില്‍ എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കമ്മിഷനില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. എന്നാല്‍, ബോര്‍ഡ് ആവശ്യപ്പെട്ട അത്രയും വര്‍ധന അനുവദിക്കാനിടയില്ല. നിരക്ക് വര്‍ധനവിനെ ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ബോര്‍ഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്കുകൂട്ടാനാണ് കമ്മിഷനിലെ ധാരണ.
ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്. ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് നിലവില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, നിരക്ക് പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാര്‍ച്ചുവരെ നീട്ടി.