തിരുവനന്തപുരം: രണ്ടുമാസമായി കുറഞ്ഞുവരികയായിരുന്ന ഡീസലിന്റെയും പെട്രോളിന്റെയും വില വീണ്ടും ഉയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 78 പൈസയും ഡീസലിന് 90 പൈസയും കൂടി. വെള്ളിയാഴ്ച അര്‍ധരാത്രി മാത്രം ഡീസലിന് 30 പൈസയും പെട്രോളിന് 20 പൈസയും വര്‍ധിപ്പിച്ചു. .
രണ്ടാഴ്ചയായി അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതിനെ തുടര്‍ന്നാണ് ഇന്ധനവില വര്‍ധിച്ചത്. ഒക്ടോബറില്‍ ക്രൂഡ് ബാരലിന് 87.99 ഡോളറായിരുന്നത് ഡിസംബര്‍ 24ന് 50 ഡോളറായി കുറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് വില ഉയരാന്‍ തുടങ്ങി. ഇപ്പോള്‍ ക്രൂഡിന്റെ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ വീണ്ടും വില ഉയരാന്‍ സാധ്യതയുണ്ട്.