കൊച്ചി: പിവിസി ഫ്ളക്സിന്റെ ഉപയോഗം ആരോഗ്യത്തിന് അപകടകരമെന്ന് സംസ്ഥാന ശുചിത്വ മിഷന്. ഇത് രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുകയും പ്രത്യുല്പാദനത്തെയും ഭ്രൂണവളര്‍ച്ചയെപ്പോലും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ശുചിത്വ മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വീര്യമേറിയ വിഷമായ ഡയോക്സിനുകളുടെ വലിയ ഉറവിടമാണ് പിവിസി. ഫ്ളക്സുകള്‍. ക്ലോറിനേറ്റഡ് പ്ലാസ്റ്റിക്കുകള്‍ ചൂടാക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോഴാണ് ഡയോക്സിനുകള്‍ പുറത്തുവരുന്നത്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യന്നു.
ആരോഗ്യത്തിന് ഏറെ ദോഷകരമായ ഇത്തരം ഫ്ളക്സുകളും ബാനറുകളും തെരഞ്ഞെടുപ്പ് അടക്കമുള്ള പരസ്യപ്രചാരണങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ, മതപരമായ ചടങ്ങുകള്‍ക്കും ഉപയോഗിക്കരുതെന്ന് സംസ്ഥാന ശുചിത്വ മിഷന് ശുപാര്‍ശ ചെയ്യുന്നു. പകരം പ്രകൃതി സൗഹൃദവും റീസൈക്കിള്‍ ചെയ്യാവുന്നതുമായ പോളി എത്തിലീനോ, കോട്ടണ്‍ തുണിയോ ഉപയോഗിക്കാമെന്നും നിര്‍ദേശിക്കുന്നു.