തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് മാന്യമായ വരുമാനം ലഭിക്കാന്‍ മത്സ്യത്തിന് തറവില നിശ്ചയിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അവതരിപ്പിച്ച മത്സ്യബന്ധന നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ വളര്‍ച്ച പൂര്‍ത്തിയാകാത്ത മത്സ്യം പിടിക്കുന്നതും ലേലവും വിപണനവും വിതരണവും നിരോധിക്കാനും നിര്‍ദേശിക്കുന്നുണ്ട്.
മീനിന് തറവില നിശ്ചിയിക്കേണ്ടത് ലാന്‍ഡിംഗ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ്, മത്സ്യ ഇനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. മീനിന്റെ വില നിശ്ചയിക്കുന്നതിലും സ്വതന്ത്രമായി വിറ്റഴിക്കുന്നതിലും മത്സ്യത്തൊഴിലാളികള്‍ക്കു പൂര്‍ണ അവകാശം നല്‍കുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.