ലഖ്നൗ: കുംഭമേള നടത്തിപ്പിനായി അലഹബാദിലെ പ്രയാഗ്രാജ് മേള അതോറിറ്റി പ്രത്യേക റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്ക്ക് ഫെബ്രുവരി 21നകം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പത്ത് ഒഴിവുകളിലേക്കാണ് നിയമനം.
50000 രൂപയാണ് പ്രതിമാസം ശമ്പളമായി നല്‍കുക. നിയമനം നിബന്ധനകള്‍ പ്രകാരമായിരിക്കും. 2018 ജൂലായ് ഒന്നിന് 30 വയസ് കവിയാന്‍ പാടില്ല. എംബിഎ/ പിജിഡിഎം/ എംസിഎ, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പ്രാവീണ്യമുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പ്രാവീണ്യം, ആശയ വിനിമയം, ടീം കോ-ഓഡിനേഷന്‍ പ്രാവീണ്യം തുടങ്ങിയവ ഉണ്ടായിരിക്കണമെന്ന് പ്രയാഗ്രാജ് മേള അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. resume.kumbhald2019@gmail.com ലേക്ക് നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ബയോഡാറ്റ അയക്കാവുന്നതാണ്.