കൊച്ചി: പണംവെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടി. ഹര്‍ത്താല്‍, പണിമുടക്ക് ദിവസങ്ങളിലെ തൊഴില്‍നഷ്ടം മൂലമുള്ള സാമ്പത്തികനഷ്ടം നികത്താനാണ് ഇവര്‍ ചീട്ടുകളിച്ചത്. പലിശയ്ക്ക് പണമെടുത്ത് ചീട്ട് കളിച്ചിരുന്ന കടവന്ത്ര സ്വദേശികളായ രാധാകൃഷ്ണന് (53), സുനില്‍കുമാര്‍ (42), നിഖില്‍ (28), ഉദയാ കോളനി സ്വദേശി സുദീഷ് (36), പൊന്നുരുന്നി സ്വദേശി സതീശന് (44) എന്നിവരെയാണ് ഷാഡോ എസ്ഐ എബി വിബിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം പിടിച്ചത്.
ദിവസക്കൂലിക്കാരായ ഇവരെല്ലാം പലിശയ്ക്ക് പണമെടുത്ത് ചീട്ടുകളികളിച്ചത് തൊഴില്‍നഷ്ടം മൂലമുള്ള സാമ്പത്തികനഷ്ടം നികത്താനായിരുന്നു. ഹര്‍ത്താലുകളും പണിമുടക്കും കാരണം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. ഇതുമൂലമുള്ള സാമ്പത്തികനഷ്ടത്തിന്റെ കഥകളാണ് ഇവര്‍ പോലീസിനോട് പങ്കുവെച്ചത്.
ഇത്തരം ചീട്ടുകളിക്ക് ആവശ്യമായ പണം ഹര്‍ത്താല്‍, പണിമുടക്ക് ദിവസങ്ങളില്‍ നടത്തപ്പെടുന്ന പലിശയ്ക്ക് നല്കുന്ന സംഘവും ഇവര്‍ക്കിടയില്‍ സജീവമായിരുന്നു. ഇവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. 31,000 രൂപയും ചീട്ടുകളും പോലീസ് പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തു.
ഇവരെ ഷാഡോ പോലീസ് പിടികൂടിയത് ചെട്ടിച്ചിറ ബിവറേജസിനു സമീപത്തുള്ള രഹസ്യ താവളത്തില്‍ നിന്നുമാണ്. സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശിന് പരിസരവാസികള്‍ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോസംഘം നടത്തിയ തിരച്ചിലിലാണ് സംഘം വലയിലായത്. പിടിയിലായവര്‍ മുന്‍പ് കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ അല്ലെന്നും തികച്ചും സാമ്പത്തിക ബുദ്ധിമുട്ടേയറിയ ജീവിതാവസ്ഥയില്‍ ഉള്ളവരുമാണെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് എസിപി ബിജി ജോര്‍ജ് പറഞ്ഞു.